avikal-protest

കോഴിക്കോട് ആവിക്കലില്‍ മലിനജല സംസ്കരണപ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ വീണ്ടും കനത്തപ്രതിഷേധം. നിര്‍മാണം തടയാന്‍ സംഘടിച്ചെത്തിയ നാട്ടുകാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രക്ഷോഭകര്‍ ഇവിടെയും പ്രതിഷേധം തുടരുകയാണ്. ദേശീയപാത ഉപരോധിച്ചുള്ള സമരം വന്‍ ഗതാഗതക്കുരുക്കിനും വഴിവച്ചു.  വിഡിയോ റിപ്പോര്‍ട്ട് കാണാം :–

 

പുലര്‍ച്ചെ അഞ്ചരയോടെ നാട്ടുകാര്‍ സംഘടിക്കുന്നതിനുമുന്‍പ് ഉദ്യോഗസ്ഥരും ജോലിക്കാരും ആവിക്കലിലെത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. വലിയ യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് ഭൂമി നിരപ്പാക്കി. പൈലിങ്ങിനുള്ള പ്രാരംഭജോലികളും ആരംഭിച്ചു. സുരക്ഷയ്ക്കായി വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചതോടെ പ്രക്ഷോഭകര്‍ക്ക് നിര്‍മാണസ്ഥലത്തേക്ക് കടക്കാനായില്ല. തുടര്‍ന്നാണ് റോഡ് ഉപരോധം തുടങ്ങിയത്.