ഐഎസ്എല്ലില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ എടികെ മോഹന്‍ ബഗാനിലേക്ക്. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് ക്ലബ് വാര്‍ത്ത പുറത്തുവിട്ടത്. ബെംഗളൂരു എഫ്സിയില്‍ നിന്നാണ് എടികെയിലേക്കുള്ള ആഷിഖിന്റെ കൂടുമാറ്റം. എഎഫ്സി കപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആഷിഖ് മിന്നും ഫോമിലാണ്. 19–ാം നമ്പര്‍ ജേഴ്സിയാകും താരത്തിന്.
എടികെ മോഹന്‍ ബഗാനായി കളത്തിലിറങ്ങാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്നും ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയെന്നും ആഷിഖ് ട്വീറ്റ് ചെയ്തു.