കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് പ്രതി മണിച്ചന് മോചനം ഉറപ്പാകാന്‍ 30 ലക്ഷം രൂപ വരെ പിഴ അടയ്ക്കണം. വിചാരണക്കോടതി ശിക്ഷയായി വിധിച്ചതാണിത്. മണിച്ചനെ മോചിപ്പിക്കാന്‍ ഗവര്‍ണറുടെ തീരുമാനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മണിച്ചന്‍ 22 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കി. 31 പേരാണ് കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ മരിച്ചത്.
അതേസമയം മോചനം ലഭിക്കുന്ന 33 പേരുടെ പട്ടികയില്‍ 14 രാഷ്ട്രീയ തടവുകാർ ഉണ്ട്. രാഷ്ട്രീയതടവുകാരില്‍ സി.പി.എം, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍. കുപ്പണ മദ്യ ദുരന്തക്കേസിലെ ഒന്നാം പ്രതി തമ്പിക്കും മോചനം ലഭിക്കും. രണ്ട് ബലാല്‍സംഗക്കേസ് പ്രതികള്‍ക്കും മോചനം ലഭിക്കും. പട്ടികയില്‍ ഉള്ളവരെല്ലാം 16 വര്‍ഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്നവരെന്നും വിശദീകരണം.