george

സ്വര്‍ണക്കടത്ത് ആരോപണത്തിന് പിന്നില്‍ ഗൂ‍ഡാലോചനയെന്ന പരാതിയില്‍ കേസെടുത്തു. സ്വപ്നക്കും പി.സി.ജോര്‍ജിനുമെതിരെയാണ് കേസ്.  കെ.ടി. ജലീലിന്റെ പരാതിയില്‍ കലാപത്തിന് ശ്രമമെന്ന കുറ്റം ചുമത്തിയാണ് കേസ്. ആരോപണത്തിന് പിന്നാലെ പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തിയ സമരം കലാപത്തിന് ശ്രമമെന്നായിരുന്നു പരാതി. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കാനും തീരുമാനം.

 

മുഖ്യമന്ത്രിയും ഡി.ജി.പിയും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പരാതിയുമായി ജലീലെത്തിയത്. എന്നാല്‍ വകുപ്പ് ചുമത്തുന്നതില്‍ ആശയക്കുഴപ്പമുള്ളതിനാലായിരുന്നു ഇതുവരെ കേസെടുക്കാതിരുന്നത്.