നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്നാഴ്ചത്തെ സമയം തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ സോണിയ ഇന്ന് ഹാജരായിരുന്നില്ല. തുടര്‍ന്നാണ് സമയം തേടി ഇ.ഡിക്ക് കത്ത് നല്‍കിയത്. കേസില്‍ രാഹുല്‍ ഗാന്ധി ഈമാസം പതിമൂന്നിന് ഹാജരാകും. ശക്തിപ്രകടനമായിട്ടായിരിക്കും രാഹുല്‍ ഇ.ഡി ആസ്ഥാനത്തെത്തുകയെന്നാണ് വിവരം. ഇതിനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരോടും പി.സി.സി അധ്യക്ഷന്മാരോടും എം.പിമാരോടും ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുമെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. നാളെ ഓണ്‍ലൈനായി നടക്കുന്ന ജനറല്‍ സെക്രട്ടറിമാരുടെയും പി.സി.സി അധ്യക്ഷന്മാരുടെയും യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും.