സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് എഫ്.ഐ.ആര്‍. പി.സി.ജോര്‍ജുമായി ഗൂഢാലോചന നടത്തിയത് രണ്ടുമാസം മുന്‍പാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കേസില്‍ സ്വപ്ന ഒന്നാം പ്രതിയും പി.സി.ജോര്‍ജ് രണ്ടാം പ്രതിയുമാണ്.
കെ.ടി. ജലീലിന്റെ പരാതിയില്‍ കലാപത്തിന് ശ്രമമെന്ന കുറ്റം ചുമത്തിയാണ് കേസ്. ആരോപണത്തിന് പിന്നാലെ പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തിയ സമരം കലാപത്തിന് ശ്രമമെന്നായിരുന്നു പരാതി. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കാനും തീരുമാനമായി.