പ്രവാചകനെതിരായ പരാമര്‍ശം ബിജെപി പിന്തുണയോടെയെന്ന് സിപിഎം. ബിജെപി വക്താവിന്‍റെ പരാമര്‍ശത്തില്‍ രാജ്യം മാപ്പ് പറയേണ്ട അവസ്ഥയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചില്ലെന്നും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതെന്നും യച്ചൂരി കുറ്റപ്പെടുത്തി.