മലപ്പുറം പൂക്കോട്ടുംപാടത്ത് സെവൻസ് ഫുട്ബോൾ മൽസരത്തിനിടെ സ്റ്റേഡിയത്തിലെ താൽക്കാലിക ഗ്യാലറി തകർന്നുവീണ് കുട്ടി ഉൾപ്പടെ പത്തിലധികം പേർക്ക് പരുക്കേറ്റു. പൂക്കോട്ടുംപാടം ഗവ. ഹൈസ്കൂൾ മൈതാനത്തായിരുന്നു മൽസരം. മുളയും കവുങ്ങും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ നാല് തട്ടുകളുള്ള പടിഞ്ഞാറുഭാഗത്തെ താൽക്കാലിക ഗാലറിയാണ് നിലംപതിച്ചത്.
പതിവിനേക്കാൾ കൂടുതൽ കാണികൾ ഗാലറിയിൽ നിറഞ്ഞതാണ് അപകട കാരണം. ഐ.സി.സി. ക്ലബ് സംഘടിപ്പിച്ച ടൂർണമെന്‍റിനിടെയാണ് അപകടം. പരുക്കേറ്റവരെ നിലമ്പൂരിലേയും വണ്ടൂരിലേയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരതരമല്ല