പത്തനംതിട്ട അയിരൂരില്‍ ഇടഞ്ഞ ആനയെ കരകയറ്റി . വനപാലകര്‍ അടക്കം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആനപ്രേമികള്‍ പാട്ടത്തിനെടുത്ത സീത എന്ന ആനയാണ് ഇടഞ്ഞത്.
ആറു മണിക്കൂറോളം വെള്ളത്തിൽ കിടന്ന ആനയെ വൈകിട്ട് ആറരയോടെയാണ് കരയ്ക്കു കയറ്റിയത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തടി പിടിക്കാനായി കൊണ്ടുവന്നതിനു പിന്നാലെയാണ് സംഭവം. പാപ്പാൻ ആനയെ ഉപദ്രവിക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.