തൃക്കാക്കരയിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് മുന്നേറ്റം. തൃക്കാക്കരയില്‍ യുഡിഎഫ് വന്‍വിജയത്തിലേക്ക് നീങ്ങുകയാണ്. ലീഡ് എണ്ണായിരത്തിലേക്ക് കടന്നു. വോട്ടിങ് കേന്ദ്രത്തിനു മുന്നില്‍ യുഡിഎഫിന്റെ ആഹ്ലാദപ്രകടനം തുടങ്ങി.  പി.ടിയുടെ ലീഡ് ആറായിരത്തിലെത്തിയത് ആറാം റൗണ്ടിലായിരുന്നു എന്നതാണ് കൗതുകം.  ആദ്യ മൂന്ന് റൗണ്ടില്‍ പി.ടി.യുടെ ലീഡിനേക്കാള്‍ ഉമ നേടിയത് ഇരട്ടിയിലേറെ.  ഭരണത്തിന് എതിരായ വിലയിരുത്തലെന്ന് ലീഗ്. എല്‍ഡിഎഫിന്റെ വിഭാഗീയ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എണ്ണിക്കഴിഞ്ഞതിനുശേഷം വിശദമായ പ്രതികരണമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. 

 

എൽഡിഎഫിന് വ്യക്തമായ മേൽക്കൈയുള്ള ഇടങ്ങളിൽ പോലും ഉമ ലീഡ് ഉയർത്തി. ആദ്യ റൗണ്ടില്‍ യുഡിഎഫ് ലീഡ് 2518, പി.ടി.തോമസിന്റെ ആദ്യ റൗണ്ട് ലീഡ് 1258 ആയിരുന്നു. രണ്ടാം റൗണ്ട് കഴിഞ്ഞപ്പോള്‍ പി.ടിയുടെ ലീഡ് 2438ഉം ആയിരുന്നു.