ലീഡ് ആറായിരത്തിന് മുകളില്‍ പിടിച്ച് ഉമ. തൃക്കാക്കരയില്‍ ഉമ തോമസിന് 6575 വോട്ടിന്റെ ലീഡ്. രണ്ടാം റൗണ്ട് പൂർത്തിയാകുമ്പോഴാണ് ഈ ലീഡ്.

 

ആദ്യ രണ്ട് റൗണ്ടില്‍ പി.ടി. തോമസിന്റെ ലീഡിനേക്കാള്‍ ഇരട്ടിയിലേറെയാണ് ലീഡ്. എൽഡിഎഫിന് വ്യക്തമായ മേൽക്കൈയുള്ള ഇടങ്ങളിൽ പോലും ഉമ ലീഡ് ഉയർത്തി. ആദ്യ റൗണ്ടില്‍ യുഡിഎഫ് ലീഡ് 2518, പി.ടി.തോമസിന്റെ ആദ്യ റൗണ്ട് ലീഡ് 1258 ആയിരുന്നു. രണ്ടാം റൗണ്ട് കഴിഞ്ഞപ്പോള്‍ പി.ടിയുടെ ലീഡ് 2438ഉം ആയിരുന്നു.