Vadakkanchery-School-03

TAGS

തൃശൂര്‍ വടക്കഞ്ചേരി ആനപറമ്പ് സ്കൂളിലെ വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു. കുമരനെല്ലൂര്‍ സ്വദേശി ആദേശ് (10) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഡിയോ റിപ്പോർട്ട് കാണാം:-

 

സ്കൂള്‍ വാനില്‍ നിന്ന് ഇറങ്ങുമ്പോഴാണ് അണലി കടിച്ചത്. കുട്ടിയുടെ ശരീരത്തില്‍ ആഴത്തില്‍ കടിയേല്‍ക്കാത്തതിനാല്‍ വിഷം ഇറങ്ങിയില്ല. ചര്‍മത്തില്‍ പോറല്‍ മാത്രമേയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പാമ്പിനെ അധ്യാപകര്‍ തല്ലിക്കൊന്നു. ആദ്യം ഓട്ടുപാറ ആശുപത്രിയിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കുമരനെല്ലൂര്‍ സ്വദേശിയായ പത്തുവയസുകാരന്‍ ആദർശാണ് ചികില്‍സയില്‍ കഴിയുന്നത്. അരഏക്കര്‍ വരുന്ന സ്കൂള്‍ വളപ്പ് വൃത്തിയാക്കല്‍ തുടരുന്നതിനിടെയായിരുന്നു ഈ സംഭവം.