yogi-sanctum-sanctorum
അയോധ്യ രാമജന്മഭൂമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തറക്കല്ലിട്ടു. ക്ഷേത്രത്തിന്റെ അടിത്തറ നിർമാണം പുരോഗമിക്കുകയാണ്. രാജസ്ഥാനിലെ മക്രാന കുന്നുകളിൽ നിന്നെത്തിച്ച വെളുത്ത മാർബിളാണ് ശ്രീകോവിൽ നിർമാണത്തിന് ഉപയോഗിക്കുന്നത്. കൊത്തുപണി നടത്തിയ ആദ്യ മാർബിളാണ് തറക്കല്ലിടാൻ ഉപയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 ഓഗസ്റ്റ് 5 ന് ക്ഷേത്രത്തിന്റെ ഭൂമി പൂജ നിർവഹിച്ചിരുന്നു. രാമക്ഷേത്രം രാജ്യത്തിന്റെ ഐക്യത്തിന്റെ അടയാളമാകുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.