vishnu-unnikrishnan-04

 

സിനിമ ചിത്രീകരണത്തിനിടെ നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. കൊച്ചി വൈപ്പിനിലെ ചിത്രീകരണത്തിനിടെയാണ് വൈകിട്ട് ഏഴിനാണ് സംഭവം. കൈകൾക്ക് ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വെടിക്കെട്ട്'. വിഷ്ണുവിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയേക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.