lesbian
ജീവിത പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ച് ജീവിക്കാൻ ഹൈക്കോടതിയുടെ അനുമതി.. ആലുവ സ്വദേശിനി ആദില നസ്റിനെയും, കോഴിക്കോട് താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറയേയുമാണ്‌ ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചത്.  ആദിലയുടെ ആലുവയിലെ വീട്ടിൽ നിന്ന് നൂറയെ ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയിരുന്നു. ഇതിനെതിരെ ആദില  ഹേബിയസ് കോർപസ് ഹർജി നൽകിയതോടെ നൂറയെ ഹാജരാക്കാൻ ഹൈകോടതി ഉത്തരവിട്ടു. ഉച്ചയ്ക്ക് ശേഷം ബിനാനിപുരം പൊലീസ് പെൺകുട്ടിയുമായി കോടതിയിൽ എത്തി. പിന്നാലെ ജഡ്ജിയുടെ ചേംബറിൽതന്നെ ഹർജി ഒത്തുതീർപ്പാക്കി.വിഡിയോ കാണാം: