palaruvi-express-02

രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കേരളത്തിൽ സമ്പൂർണ ഇരട്ടപ്പാത യാഥാർഥ്യമായി.  കോട്ടയം വഴിയുള്ള കായംകുളം–എറണാകുളം പാത വൈദ്യുതീകരിച്ച ഇരട്ടപ്പാതയായി കമ്മിഷൻ ചെയ്തു. കോട്ടയം സ്റ്റേഷൻ മാനേജർ ബാബു തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. ഇരട്ടപ്പാത പൂ‍ര്‍ത്തീകരിച്ച ശേഷം പാലക്കാട് ജംക്ഷൻ - തിരുനൽവേലി പാലരുവി എക്സ്പ്രസ് ആദ്യം സര്‍വീസ് നടത്തി. ഇരട്ടപ്പാത യാത്രയ്ക്ക് ഔദ്യോഗിക തുടക്കം. ഇതോടെ പത്ത് ദിവസമായി തുടരുന്ന ട്രെയിൻ ഗതാഗത നിയന്ത്രണം പിൻവലിച്ചു. കോട്ടയം പാതയിലെ ട്രെയിനുകൾ എല്ലാം പുനഃസ്ഥാപിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

 

കൂടുതൽ വാർത്തകൾക്കും വിഡിയോകൾക്കും www.manoramanews.com