മരിച്ചാലും ബി.ജെ.പിയിലേക്കില്ലെന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് കപിൽ സിബൽ മനോരമ ന്യൂസിനോട്. ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാനില്ല. പാർലമെന്റിൽ സ്വതന്ത്ര ശബ്ദമായി നില കൊള്ളും. സമാജ്‌വാദി പാര്‍ട്ടി പിന്തുണച്ചത് അസാധാരണ അവസരമായി കാണുന്നു. കോൺഗ്രസിനോട് വിരോധമില്ല, ജി23 ഇനി എന്ത് വേണമെന്ന് നേതാക്കള്‍ തീരുമാനിക്കട്ടെ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കം എല്ലാ നേതാക്കളുമായും നല്ല ബന്ധമാണുള്ളതെന്നും കപിൽ സിബൽ പറഞ്ഞു.
ഉദയ്പൂർ പ്രഖ്യാപനത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും എന്നും കപിൽ സിബൽ പറഞ്ഞു.