സമൂഹ മാധ്യമങ്ങളിലൂടെ എന്ത് ഹീന കൃത്യവും നടത്താമെന്ന് കരുതുന്നവർക്കുള്ള ശക്തമായ മറുപടിയാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിലെ അറസ്റ്റെന്ന് എൽ ഡി എഫ് സ്ഥാനാർഥി ജോ ജോസഫ്. ഈ വിഷയത്തിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് നൽകിയത് പക്വമായ മറുപടിയാണ്.
ഇടത് സ്ഥാനാർഥിയായത് മുതൽ തനിക്കെതിരെ നടന്നത് എല്ലാ സീമകളും കടന്നുള്ള ൈസബർ ആക്രമണമാണ്. ഇപ്പോൾ അറസ്റ്റിലായതു ഒരു കോൺഗ്രസ് പ്രവർത്തകനാണ്. കോൺഗ്രസ് നേതൃത്വം ഇതിന് മറുപടി നൽകണമെന്നും ജോ ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.