umathomasonactressattack-24

അതിജീവിതയ്ക്ക് നീതി കിട്ടില്ലെന്ന് പി.ടി. തോമസ് ഭയന്നിരുന്നുവെന്ന് ഉമ തോമസ്. ഇപ്പോഴത് സംഭവിക്കുകയാണ്. സ്വന്തം മകള്‍ക്ക് സംഭവിച്ച പോലെയാണ് പി.ടി. അന്ന് വേദനിച്ചത്. ഉറങ്ങിയിട്ടുപോലുമില്ലെന്നും ഉമ മനോരമന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.

കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദമെന്ന് ചൂണ്ടിക്കാട്ടി അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതി അൽപ സമയത്തിനുള്ളിൽ പരിഗണിക്കും‍. ഭരണമുന്നണിയും ദിലീപും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും നീതി നിഷേധിക്കപ്പെടുന്നുവെന്നും അവർ ആരോപിച്ചിരുന്നു.