സമൂഹത്തിന് സന്ദേശം നല്‍കുന്ന വിധി പ്രതീക്ഷിക്കുന്നെന്ന് വിസ്മയയുടെ അച്ഛന്‍. മികച്ച അന്വേഷണം നടന്നു. കോടതിയില്‍ വിശ്വാസമുണ്ട്. ഇനിയൊരു പെണ്‍കുട്ടിക്കും വിസ്മയയുടെ അവസ്ഥ ഉണ്ടാകരുതെന്ന് അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.

വിസ്മയ കേസിലെ തെളിവായ ഫോണ്‍സംഭാഷണത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ഭര്‍ത്താവ് കിരണ്‍ മര്‍ദിച്ചിരുന്നെന്ന് വിസ്മയ കരഞ്ഞ് പറയുന്നത് ഫോണ്‍സംഭാഷണത്തിലുണ്ട്. വിവാഹം കഴിഞ്ഞ് ഒന്‍പതാം ദിവസം വിസ്മയയും അച്ഛനുമായുള്ള ഈ സംഭാഷണം കേസില്‍ തെളിവായി നൽകിയിരുന്നു. കേസില്‍ നാളെ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി വിധി പറയും.