Chudi-Bazar

വളകളുടെ വർണക്കെട്ടാരമാണ് ഡൽഹി ഹനുമൻ മന്ദിറിനടുത്തുള്ള ചൂടി ബസാർ . പല നിറത്തിലും തരത്തിലുള്ള വളകൾ കൊണ്ട് വിസ്മയം തീർക്കുകയാണ് ഏഷ്യയിലെ തന്നെ ഏറ്റവും പഴയ വളച്ചന്തയിലെ ഓരോ കടയും. 20 രൂപ മുതൽ 500 രൂപ വരെയാണ് വളകളുടെ വില.

ഫനയിലെ ഈ രംഗത്തിന് വളകളുടെ നിറം പകർന്നത് ഡൽഹിയിലെ ഒരു വളച്ചന്തയാണ്. മനം കവരുന്ന വളകളുടെ മഹലായ ചൂടി ബസാർ. പല നിറത്തിലും രൂപകൽപനയിലുമുള്ള വളകൾ ഇവിടെ സുലഭമാണ്.ഫിറോസാബാദിലാണ് വളകളുടെ നിർമാണം. ഏത് തരം വളകളും ഇവിടെ കിട്ടും എന്നതാണ് ചൂടി ബസാറിനെ ജനപ്രിയമാക്കുന്നത്.ഉത്തരേന്ത്യൻ കല്യാണങ്ങളിൽ മുഖ്യ ആകർഷണങ്ങളിലൊന്നാണ് മണവാട്ടിമാരുടെ വളകൾ. ചുവന്ന നിറത്തിലും സ്വർണനിറത്തിലുമുള്ള വളകൾക്ക് ചൂട എന്നാണ് പേര്. വിവാഹ സീസണുകളിൽ ഇത്തരം വളകൾക്ക് ഇവിടെ ആവശ്യക്കാരേറും.