കോഴിക്കോട്  പറമ്പില്‍ ബസാറില്‍ മോഡലായ ഷഹനയുമായി തര്‍ക്കിച്ചിരുന്നതായി ഭര്‍ത്താവ് പൊലീസിനോട്. ഷഹനയുമായി സ്ഥിരം പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നുവെന്നും ഭര്‍ത്താവ്. സജാദിന്റെ ലഹരി ഉപയോഗവും അകല്‍ച്ചയുണ്ടാക്കി. ഷഹനയുടെ പോസ്റ്റുമോര്‍ട്ട നടപടികള്‍ പുരോഗമിക്കുകയാണ്. വിഡിയോ റിപ്പോർട്ട് കാണാം.

 

അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, ഭർത്താവ് സജാദിനെ കസ്റ്റഡിയിൽ എടുത്തു. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും, കൊലപാതകം ആണെന്നും മാതാവ് ഉമൈബയും സഹോദരൻ ബിലാലും മനോരമ ന്യൂസിനോട് പറഞ്ഞു.