karshakasree-p-bhuvaneswary

 

 

കേരളത്തിലെ ഏറ്റവും മികച്ച കർഷകപ്രതിഭയ്ക്കുള്ള മലയാള മനോരമയുടെ കർഷകശ്രീ പുരസ്കാരം പാലക്കാട് എലപ്പുള്ളി മാരുതി ഗാർഡൻസിൽ പി.ഭുവനേശ്വരിക്ക് സമ്മാനിച്ചു. കോട്ടയത്ത് കർഷകശ്രീ കാർഷികമേളയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് പുരസ്കാരം സമ്മാനിച്ചത്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. മൂന്ന് ലക്ഷം രുപയും സ്വർണപതക്കവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. തരിശുകിടന്ന 24 ഏക്കർ ഭൂമി വിളവൈവിധ്യവും ഉൽപാദനക്ഷമതയുമുള്ള കൃഷിയിടമാക്കിയതാണ് ഭുവനേശ്വരിയെ പുരസ്കാരത്തിന് അർഹയാക്കിയത്. 

 

തോമസ് ചാഴികാടൻ എംപി,  മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, കർഷകശ്രീ എഡിറ്റർ ഇൻ ചാർജ് ടി.കെ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.മുൻവർഷങ്ങളിൽ കർഷകശ്രീ പുരസ്കാരത്തിന് അർഹരായവരും ചടങ്ങിൽ പങ്കെടുത്തു.