പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. മേളവും കുടമാറ്റവും ആസ്വദിക്കാൻ പൂര നഗരിയിലേയ്ക്ക് പുരുഷാരം ഒഴുകും. തിരുവമ്പാടിയുടെ മഠത്തിലേയ്ക്കുള്ള വരവ് രാവിലെ ഏഴിന് തുടങ്ങും. ഘടക ക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പ് ഒന്നിനു പുറകെ ഒന്നായി എത്തും. വടക്കുന്നാഥ ക്ഷേത്രത്തിലേയ്ക്ക് കണിമംഗലം ശാസ്താവ് എത്തി. ചാറ്റൽ മഴയിലാണ് എഴുന്നള്ളിപ്പ്.
പൂരത്തിന് മഴ ഭീഷണിയുണ്ട്. രാവിലെ പതിനൊന്നരയ്ക്കാണ് മഠത്തിൽ വരവ് പഞ്ചവാദ്യം. പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് പന്ത്രണ്ടിന് തുടങ്ങും. രണ്ടു മണിയോടെ ഇലത്തിത്തറമേളം. കുടമാറ്റം അഞ്ചു മണിയോടെ ആരംഭിക്കും. രാത്രിയിൽ എഴുന്നള്ളിപ്പ് ആവർത്തിക്കും. നാളെ പുലർച്ചെ മൂന്നിന് പൂരം വെടിക്കെട്ട് നടക്കും.