തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് ഇടതുമുന്നണി അവകാശപ്പെടുമ്പോഴും കെ.എസ്.അരുണ്‍കുമാറിനായി ചുവരെഴുത്ത് സജീവം. കെ.എസ്.അരുണ്‍കുമാറിന്‍റെ സ്ഥാനാര്‍ഥിത്വം ഉറച്ചെന്ന  വാര്‍ത്തകള്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തള്ളിക്കളഞ്ഞു. സ്ഥാനാര്‍ഥിയെ വൈകിട്ട് പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതികരണം.

ചര്‍ച്ചകള്‍ തുടരുന്നതായി മന്ത്രി പി.രാജീവും പറഞ്ഞു. എന്നാല്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ കെ.എസ്.അരുണ്‍കുമാറിനായി ചുവരെഴുത്ത് പുരോഗമിക്കുന്നു.