accident

ഖത്തറിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ.ഷമീം, പൊന്നാനി സ്വദേശി റസാഖ്, മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇടുക്കി സ്വദേശി ശരൺജിത്ത് ശേഖർ, സജിത്തിൻറെ ഭാര്യ എന്നിവർക്കു പരുക്കേറ്റു.

മിസൈദ് സീലൈനിൽ പെരുന്നാൾ ആഘോഷിക്കാൻ കാറിൽ പോയ സംഘമാണ് ഇന്നലെ വൈകിട്ട് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം കല്ലിൽ ഇടിച്ചു നിയന്ത്രണം വിട്ടതാണ് അപകട കാരണം.  പരുക്കുക്കേറ്റവരെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ വക്രയിലെ ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.