vasif-dyfi

വി.കെ.സനോജും വി.വസീഫും ഇനി ഡിവൈഎഫ്ഐയെ നയിക്കും. തൊണ്ണൂറംഗ സംസ്ഥാനകമ്മിറ്റിയില്‍ പകുതിയിലധികം പുതുമുഖങ്ങളാണ്. ആദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡറിനെയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി. 

 

എ.എ.റഹീം   അഖിേലന്ത്യ  പ്രസിഡന്റായതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയായ വി.കെ.സനോജിന് ഒരവസരം കൂടി നല്‍കാനായിരുന്നു പത്തനംതിട്ടയില്‍ അവസാനിച്ച സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനം. എസ്.സതീഷിന് പകരം വി.വസീഫ് സംസ്ഥാന അധ്യക്ഷനായി. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിയായ വസീഫ് കഴിഞ്ഞ കമ്മിറ്റിയില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. കൊല്ലത്തു നിന്നുള്ള എസ്.ആര്‍.അരുണ്‍ ബാബുവാണ് ട്രഷറര്‍. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ചിന്താ ജെറോമിനെ ജോയിന്റ്സെക്രട്ടറിയായി തിരഞ്ഞെടുത്തു. കോട്ടയം ജില്ലാ കമ്മിറ്റി അംഗമായ ട്രാന്‍സ്ജെന്‍ഡര്‍ ലയ മരിയാ ജെയിസണെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി.

 

തൊണ്ണൂറംഗം സംസ്ഥാനകമ്മിറ്റിയില്‍ നാല്‍പത്തിയെട്ട് പേര്‍ പുതുമുഖങ്ങളാണ്. അതില്‍ പതിനെട്ട് വനിതകളും. അംഗസംഖ്യ വര്‍ധിച്ചെങ്കിലും സംസ്ഥാനകമ്മിറ്റിഅംഗങ്ങളുടെ എണ്ണം ആനുപാതികമായി ഉയര്‍ത്തിയില്ല.