മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയും വിദേശ സന്ദര്‍ശനത്തിന്. മേയ് 6 മുതല്‍ എട്ടുവരെ യു.എ.ഇയിലേക്കാണ് മന്ത്രിയുടെ യാത്ര. അല്‍ഐനില്‍ നടക്കുന്ന കുടുംബ സംഗമത്തിലും പങ്കെടുക്കും.
യാത്രയുടെ ചെലവ് സര്‍ക്കാറാണ് വഹിക്കുന്നതെങ്കിലും ദുബായിലെ മറ്റു ചെലവുകള്‍ അവിടത്തെ സംഘടന വഹിക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്.