രാത്രികാലങ്ങളിൽ ഏർപ്പെടുത്തിയ വൈദ്യുത നിയന്ത്രണം രണ്ട് ദിവസത്തേക്ക് മാത്രമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. കൽക്കരി ക്ഷാമം കാരണമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ആന്ധ്രയിലെ കമ്പനിയുമായി ചേർന്ന് ബദൽ മാർഗം കണ്ടെത്തിയിട്ടുണ്ട്. പരമാവധി ഉപഭോഗം കുറച്ച് ഉപഭോക്താക്കൾ സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 6.30നും 11.30 നും മധ്യേ 15 മിനിട്ട് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. നഗരങ്ങളിലും ആശുപത്രികളിലും വൈദ്യുതി നിയന്ത്രണമില്ല. കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ കുറവ് വന്നതിനാലാണ് നിയന്ത്രണം.