TAGS

സംസ്ഥാനത്ത് ഇന്ന് 6.30നും 11.30 നും മധ്യേ പതിനഞ്ച് മിനിട്ട് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്രവിഹിത 400 മുതല്‍ 500 മെഗാവാട്ട് വൈദ്യുതി കുറഞ്ഞതിനാലാണ് നിയന്ത്രണം. നഗരപ്രദേശങ്ങളിലും ആശുപത്രികളിലും വൈദ്യുതി നിയന്ത്രണമില്ല. പീക്ക് സമയത്ത് മൂന്നുപോയിന്റുകള്‍ എങ്കിലും ഓഫാക്കി വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. രണ്ടുദിവസത്തിനുള്ളില്‍ ആന്ധ്രയില്‍ നിന്ന് 200 മെഗവാട്ട് വൈദ്യുതി എത്തിക്കും. കോഴിക്കോട് ഡീസല്‍ നിലയവും പ്രവര്‍ത്തിപ്പിക്കാന്‍ നടപടി തുടങ്ങി. വിഡിയോ റിപ്പോർട്ട് കാണാം:-