TAGS

ഗുജറാത്ത് തീരത്തിന് സമീപം 280 കോടി രൂപ വിപണിമൂല്യമുള്ള 50 കിലോ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജ്റാത്തിലെ ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പേറഷനിലാണ് 'അല്‍ഹാജ്' എന്ന പേരുള്ള ബോട്ട് പിടിയിലായത്. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പാക് പൗരന്മാരെ കസ്റ്റഡിയിലെടുത്തു.

 

തുടരന്വേഷണത്തിനും ചോദ്യം ചെയ്യലിനുമായി ബോട്ടും കസ്റ്റഡിയിലെടുത്തവരെയും കച്ച് ജില്ലയിലെ ജഖോ തുറമുഖത്ത് എത്തിച്ചതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.