suresh-kumar-kseb-03

TAGS

എം.ജി.സുരേഷ് കുമാറിന് പിഴയടക്കാന്‍ നോട്ടിസ് അയച്ചതിന് വിശദീകരണവുമായി കെഎസ്ഇബി. 2019 മുതൽ ബോർഡ് വിജിലൻസ് അന്വേഷിക്കുന്ന പരാതിയിലാണ് നടപടിയെടുത്തതെന്നും വിശദീകരിക്കുന്നു. അനധികൃതമായി വാഹനം ഉപയോഗിച്ചെന്ന് ആരോപിച്ച് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറിന് ചെയര്‍മാന്‍ ബി.അശോക് ആറേ മുക്കാല്‍ ലക്ഷത്തോളം രൂപ പിഴയിട്ടിരുന്നു. എം.എം.മണി വൈദ്യുതിമന്ത്രിയായിരിക്കെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ് കുമാര്‍ കെ.എസ്.ഇ.ബിയിലെ കാര്‍ അനധികൃതമായി ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. അശോകിന്റേത് മര്യാദ കെട്ട നടപടിയെന്ന് മുന്‍മന്ത്രി എം.എം.മണി കുറ്റപ്പെടുത്തി.