sebastian-kochupurakkal-1

 

ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈറേഞ്ച് സംരക്ഷണ സമിതി. നട്ടെല്ലുണ്ടെങ്കിൽ കർഷകർക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ തയ്യാറാകണമെന്ന് സമിതി ജനറൽ കൺവീനർ ഫാദര്‍ സെബാസ്റ്റ്യൻ കൊച്ചു പുരക്കൽ ആവശ്യപ്പെട്ടു. ഭൂ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും പട്ടയ വിതരണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് സമിതി കട്ടപ്പനയിൽ സായാഹ്ന സത്യഗ്രഹം നടത്തി. ഇടതു സർക്കാരിന് തുടർ ഭരണം കിട്ടിയിട്ടും ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പട്ടയ വിതരണം വേഗത്തിലാക്കാനും നടപടി സ്വീകരിക്കാത്തതാണ് ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും സമരം തുടങ്ങാൻ കാരണം.  കട്ടപ്പനയിൽ നടന്ന സായാഹ്ന സത്യഗ്രഹത്തിൻറെ ഉദ്ഘാടന വേദിയിലാണ് സർക്കാരിനെ സമിതി രൂക്ഷ വിമർശനമുന്നയിച്ചത്. ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനൊപ്പം  കർഷകർ വച്ചു പിടിപ്പിച്ച മരങ്ങൾ മുറിക്കുന്നതിനുള്ള ഉത്തരവ് പിഴവുകൾ തിരുത്തി പുറത്തിറക്കുമെന്ന വാഗ്ദാനവും പാലിച്ചിട്ടില്ല. നിർമ്മാണ നിരോധനം, വന്യമൃഗശല്യം എന്നിവ ഒഴിവാക്കുന്നതിനുളള നടപടികളും വേഗത്തിലാക്കണം