ജഹാംഗീര്‍പുരിയില്‍ സംഘര്‍ഷാവസ്ഥ. ഇടിച്ചുനിരത്തലിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. സുപ്രീം കോടതി തടഞ്ഞിട്ടും പൊളിക്കല്‍ തുടരുന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്. അതിനിടെ, ഇടിച്ചുനിരത്തലിനെതിരെ പ്രതിഷേധവുമായി സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് രംഗത്തെത്തി. ജനാധിപത്യത്തെ ബുള്‍ഡോഡ് ചെയ്യുന്നെന്ന് ബൃന്ദ കാരാട്ട് മനോരമ ന്യൂസിനോട് പറഞ്ഞു.