Sanjith-Mother-02

പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്താനെത്തിയവർ സഞ്ചരിച്ച കാർ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റേത് തന്നെന്ന് അമ്മ സുനിത. സഞ്ജിത്ത് കൊല്ലപ്പെടുന്നതിന് ഒന്നര മാസം മുൻപ് തകരാർ പരിഹരിക്കാൻ വർക്ക് ഷോപ്പിൽ കൊടുത്തതാണ്. എവിടെയാണ് കൊടുത്തതെന്നോ പിന്നീട് എന്ത് സംഭവിച്ചുവെന്നും അറിയില്ല. സഞ്ജിത്തിന്റെ കാറിൽ കൊലയാളികൾ വന്നതായ വിവരം വാർത്തയിലൂടെയാണ് അറിഞ്ഞത്. കേടുപാട് തീർക്കാൻ വലിയ തുക വേണമെന്ന് സഞ്ജിത്ത് അറിയിച്ചിരുന്നതായും സുനിത മനോരമ ന്യൂസിനോട് പറഞ്ഞു. 

അതേസമയം, കൊലയാളികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ടാമത്തെ കാര്‍ കണ്ടെത്തി. കഞ്ചിക്കോട് ഉപേക്ഷിച്ച നിലയിലാണ് കാര്‍.