‘ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ മാത്രം..’ മഹാരാഷ്ട്രയിലെ സോളാപുര്‍ നഗരത്തിലാണ് ഇത്തരത്തിൽ വേറിട്ട ആഘോഷം സംഘടിപ്പിച്ചത്. 500 പേർക്കാണ് ഇതിലൂടെ കോളടിച്ചത്. അംബേദ്കർ ജയന്തി ആഘോഷിക്കാൻ സംഘടന കണ്ടെത്തിയ മാർഗമായിരുന്നു ഈ വേറിട്ട പരിപാടി. ഒപ്പം ഇന്ധനവില വർധനവിനെതിരെ കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധം കൂടിയാണിത്.

 

ഒരു രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വീതം 500 പേർക്കാണ് നൽകിയത്. ഒരാൾക്ക് ഒരു ലിറ്റർ മാത്രമേ നൽകൂ എന്നും സംഘടന തീരുമാനിച്ചിരുന്നു. വേറിട്ട ആഘോഷം അറിഞ്ഞ വൻജനത്തിരക്കാണ് പെട്രോൾ പമ്പിൽ ഉണ്ടായത്. ഒടുവിൽ പൊലീസെത്തിയാണ് ജനത്തെ നിയന്ത്രിച്ചത്. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് പാന്തേഴ്‌സ് എന്ന സംഘടനയാണ് പിന്നിൽ. പെട്രോൾ വില 120 അടുക്കുമ്പോഴാണ് ഈ ആഘോഷം സംഘടിപ്പിച്ച് പ്രതിഷേധം അറിയിച്ചത്.