vishufestwb

 

വിഷുവും പുതുവല്‍സരവും ഒന്നിച്ചാഘോഷിച്ച് ഒരുമയുടെ അധ്യായം തുറക്കുകയാണ ്ചെന്നൈയിലെ ഒരു കോളജ്. ചെന്നൈ അഡയാറിലെ എം.ജി.ആര്‍ ജാനകി കോളജിലെ വിദ്യാര്‍ഥികളാണു സംസ്കാരങ്ങളുടെ കൂടിച്ചേരലുകള്‍ക്കു വേദിയൊരുക്കിയത്.

ചിത്തിരമാസത്തിന്റെ ആരംഭമായ തമിഴ് മക്കളുടെ പുത്താണ്ട് അഥവാ പുതുവല്‍സരദിനമായിരുന്നു ഇന്നലെ.മേടം ഒന്ന് വിഷവുമാണു മലയാളിക്ക്.  കഴിഞ്ഞകാല സമൃദ്ധിയുടെ നല്ല ഓര്‍മകളും  കാര്‍ഷിക പ്രവര്‍ത്തികളുടെ തുടക്കവുമാണ് ഇരു ഉല്‍സവങ്ങളും പ്രകീര്‍ത്തിക്കുന്നത്. ഭിന്നമെങ്കിലും ആശയം ഒന്നായ രണ്ടു ആഘോഷങ്ങളെ ഒന്നിച്ചാഘോഷിക്കാന്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി ഇറങ്ങി.തിരുവാതിരയും മാര്‍ഗം കളിയുമായി മലയാളികള്‍ മിന്നി.കരകാട്ടത്തിന്റെ മെയ്്വഴക്കവുമായി തമിഴ് മക്കളും. നിറഞ്ഞാടി. ഒപ്പം തപ്പാട്ടം ഒയിലാട്ടം തുടങ്ങി വൈവിധ്യങ്ങളും ഏറെയുണ്ടായിരുന്നു. ഭിന്നിപ്പിക്കലല്ല എല്ലാസംസ്കാരങ്ങളെയും ഒന്നിപ്പിക്കുന്നതാണു ഭാരതമെന്ന്ുഭാഷാവ്യത്യാസമില്ലാതെ പുതുതലമുറ ഉറപ്പിച്ചുപറയുന്നു.