കെ.എസ്.ഇ ബി യിൽ യാതൊരു പ്രശ്നവുമില്ലെന്ന് ചെയർമാൻ ബി.അശോക്. സമരക്കാരോട് വാത്സല്യമുണ്ട്. പക്ഷേ സമരം ചെയ്യുന്നവർ വെറുതെ മഴയത്തും വെയിലത്തും നിൽക്കുകയാണെന്നും ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു . ഡോ. ബി.ആർ അംബേദ്കർ ജയന്തി ആഘോഷം ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കെ.എസ്.ഇ.ബി ബിസിനസ് സ്ഥാപനമാണെന്നും എല്ലാവരും സഹകരിച്ച് മുന്നോട്ട് കൊണ്ട് പോയാലെ രക്ഷപ്പെടുകയുളളു. കെ.എസ്ഇബി സംവിധാനത്തിൻ്റെ മൗലിക സ്വഭാവം ബലികഴിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.