കോണ്‍ഗ്രസിന് മുന്നിലുള്ള വഴികള്‍ വെല്ലുവിളികള്‍ നിറഞ്ഞതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കടുത്ത പരീക്ഷണം നേരിടുന്നുവെന്നും പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പ്രതികരണം. 5 സംസ്ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നതും വേദനയുണ്ടാക്കുന്നതുമാണ്. പാർട്ടിയെ ശക്തീകരിക്കാൻ നിർദേശങ്ങൾ ഉയർന്നിട്ടുണ്ടെന്നും നടപ്പാക്കുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.