ഗുജറാത്തിനെ കേരളത്തിനോട് താരതമ്യം ചെയ്യാൻ പോലും കഴിയില്ലെന്ന് സി.പി.എം ഗുജറാത്ത് സംസ്ഥാന സെക്രട്ടറി അരുൺ മെഹ്ത മനോരമ ന്യൂസിനോട്. 25 വർഷമായി ബി ജെപി ഭരിയ്ക്കുന്ന സംസ്ഥാനത്ത് ഒരു കോടി ആളുകൾ ഇപ്പോഴും ദാരിദ്രം അനുഭവിക്കുകയാണ്. വികസനത്തിന്റെ യഥാർത്ഥ മോഡൽ കേരളമാണെന്നും അരുൺ മെഹ്ത പറഞ്ഞു.