aap-congress-rajasthan

TAGS

‌ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസിനെ തകർത്ത് അധികാരം പിടിച്ച ആം ആദ്മി പാർട്ടി രാജസ്ഥാൻ ലക്ഷ്യമിട്ട് പ്രവർത്തനം സജീവമാക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തിലുള്ള കോൺഗ്രസിനെ താഴെയിറക്കി ഭരണം പിടിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി നിലവിലെ എല്ലാ പാർട്ടി ജില്ലാ യൂണിറ്റുകളെയും നേതൃത്വം പിരിച്ചുവിട്ടു.

 

രാജസ്ഥാനിൽ എഎപി വിപുലീകരിക്കാനും  മറ്റ് പാർട്ടിയിലെ നേതാക്കളെ സ്വാഗതം ചെയ്തുമാണ് ആം ആദ്മി പാർട്ടി രാജസ്ഥാനിൽ പിടിമുറുക്കുന്നത്. 2023 അവസാനത്തോടെ സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് പോകും. പഞ്ചാബും ഡൽഹിയും ഉദാഹരണമായി ഉയർത്തിക്കാട്ടി കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള നീക്കത്തിലാണ് അരവിന്ദ് കേജ്​രിവാളും സംഘവും. പത്തു വർഷമായി ആം ആദ്മി പാർട്ടി സംസ്ഥാനത്ത് സജീവമാണെങ്കിലും സംഘടന പ്രവർത്തനങ്ങൾ അത്ര മികച്ചതായിരുന്നില്ല. പഞ്ചാബിലെ വിജയം മുന്നിൽ കണ്ടാണ് ഈ നീക്കം.