ഐപിഎല്ലിലെ ആദ്യ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറുവിക്കറ്റിന് തോല്‍പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 132 റണ്‍സ് വിജയലക്ഷ്യം 19ാം ഓവറില്‍ കൊല്‍ക്കത്ത മറികടന്നു. അജിന്‍ക്യ രഹാനെ 44 റണ്‍സെടുത്തു.  38 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി നേടിയ എം.എസ്.ധോണിയാണ് ചെന്നൈ നിരയിലെ ടോപ് സ്കോറര്‍. ഐപിഎല്ലിലെ ധോണിയുടെ 24ാം അര്‍ധസെഞ്ചുറിയാണ്.