aneez-ansari

പീഡനക്കേസിൽ പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ ഒരു കേസ് കൂടി റജിസ്റ്റർ ചെയ്തു. പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് കേസെടുത്തത്. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പ്രവാസി മലയാളി നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. ഇതോടെ അനീസ് അൻസാരിക്ക് എതിരെയുള്ള കേസുകളുടെ എണ്ണം നാലായി. മീ റ്റൂ ആരോപണം ഉയർന്നതിന് പിന്നാലെ ഒളിവിൽപോയ അൻസാരിക്കായി പോലീസ് അന്വേഷണം നടത്തുകയാണ്.