ukraine-mariupaul
യുക്രെയ്നിലെ മരിയുപോളില്‍ വീണ്ടും താല്‍ക്കാലിക വെടിനിര്‍ത്തല്‍. യുക്രെയ്ന്‍ സമയം ഇന്നുരാത്രി ഒ‍ന്‍പതുവരെയാണ്  വെടിനിര്‍ത്തല്‍. ജനങ്ങളെ ഒഴിപ്പിക്കാന്‍ മൂന്നിടങ്ങളില്‍നിന്ന് ബസ് പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. റെഡ്ക്രോസാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതിനിടെ പൗരന്മാര്‍ ഉടന്‍ രാജ്യംവിടണമെന്ന് അമേരിക്കയും കാനഡയും നിര്‍ദേശിച്ചു.    ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ്  ഇന്നലെ മോസ്കോയിലെത്തി റഷ്യന്‍ പ്രസിഡന്റ്  വ്ലാഡിമിര്‍ പുട്ടിനുമായി ചര്‍ച്ച നടത്തി. വീസ, മാസ്റ്റര്‍ കാര്‍ഡുകള്‍ റഷ്യന്‍ ബാങ്കുകളുടെ സേവനം പരിമിതപ്പെടുത്തി.