zelensky-ukraine-04
വ്യോമനിരോധന മേഖല പ്രഖ്യാപിക്കാത്ത നാറ്റോ സഖ്യത്തിനെതിരെ യുക്രെയ്ന്‍. റഷ്യയുടെ വ്യോമാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നുവെന്ന് പ്രസിഡന്റ് വ്ലോഡിമര്‍ സെലെന്‍സ്കി ആരോപിച്ചു. യുക്രെയ്നില്‍ ആളുകള്‍ കൊല്ലപ്പെടാനുള്ള കാരണം നാറ്റോ രാജ്യങ്ങളുടെ ഏകോപനമില്ലായ്മയാണെന്നും സെലെന്‍സ്കി പറഞ്ഞു. എന്നാല്‍ യുക്രെയ്ന്‍ ആവശ്യം നാറ്റോ തള്ളിയത് യുദ്ധം വ്യാപിക്കുമെന്ന വിലയിരുത്തലിലാണെന്നാണ് സൂചന.