ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെട്ട പി.ശശി വീണ്ടും സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തു. ശശിയെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത് തെറ്റായ സന്ദേശമല്ലെന്ന് കോടിയേരി. സമ്മേളനത്തില്‍ പ്രതിനിധികളാല്ലാത്തവരെയും തിരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ജെയിംസ് മാത്യുവിനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ അഭ്യര്‍ഥന കണക്കിലെടുത്താണെന്നും കോടിയേരി വ്യക്തമാക്കി. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച വികസനരേഖ ആറുമാസത്തിനകം ചര്‍ച്ചചെയ്ത് അംഗീകരിക്കുമെന്ന് കോടിയേരി പറഞ്ഞു.
സിപിഎം സംസ്ഥാന സമിതിയില്‍ 88 അംഗങ്ങളെ തിരഞ്ഞെടുത്തു. ഒരാളെ പിന്നീട് തിരഞ്ഞെടുക്കും. വി.പി. സാനു, എ.എ.റഹീം, പനോളി വല്‍സന്‍, ഡോ.കെ.എന്‍ ഗണേഷ്, രാജു ഏബ്രഹാം, കെ.അനില്‍കുമാര്‍, ഒ.ആര്‍.കേളു, വി.ജോയ് എന്നിവരെയും സംസ്ഥാന സമിതിയിലേക്ക് ഉൾപ്പെടുത്തി. കെ.കെ.ലതിക, ചിന്ത ജെറോം, കെ.എസ്.സലീഖ എന്നിവരാണ് വനിതാ അംഗങ്ങളില്‍ പുതുമുഖങ്ങൾ. ജോണ്‍ ബ്രിട്ടാസും ബിജു കണ്ടക്കൈയും എന്നിവരെ സംസ്ഥാന സമിതിയിലേക്ക് ക്ഷണിതാക്കളായി തിരഞ്ഞെടുത്തപ്പോൾ, വൈക്കം വിശ്വന്‍, എം.എം മണി, ആനത്തലവട്ടം ആനന്ദന്‍, പി.കരുണാകരന്‍ എന്നിവരെ സംസ്ഥാന സമിതിയിലേക്ക് പ്രത്യേക ക്ഷണിതാക്കളാക്കി.