റഷ്യ യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് യുക്രെയ്നും യൂറോപ്യന്‍ യൂണിയനും. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമേധാവി വിദേശകാര്യമന്ത്രി എസ്.ജയശങ്കറെ വിളിച്ചു. റഷ്യയുടേത് ജനാധിപത്യത്തിനെതിരായ ആക്രമണമെന്ന് യുക്രെയ്ന്‍ സ്ഥാനപതി. പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായി സംസാരിക്കണം. അംബാസഡര്‍ ഐഗോര്‍ പോളിഖ.

 

അതേസമയം, റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്നില്‍ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു. കിഴക്കന്‍ യുക്രെയ്നില്‍ സൈനികനടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ്  ആക്രമണം തുടങ്ങിയത്. ജനവാസകേന്ദ്രങ്ങളും റഷ്യ ആക്രമിച്ചു. കീവില്‍ നിന്ന് ജനം പലായനം ചെയ്യുന്നു.  50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍ അവകാശപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്നും യുക്രെയ്ന്‍ ആവശ്യപ്പെട്ടു. 

 

അതേസമയം യുക്രെയ്ന്‍ വ്യോമപാത അടച്ചതോടെ  ഇന്ത്യ അയയ്ക്കാനിരുന്ന പ്രത്യേകവിമാനങ്ങള്‍ റദ്ദാക്കി. യുക്രെയ്നിലെ സ്ഥിതി ആശങ്കാജനകവും സംഘര്‍ഷാത്മകവുമെന്ന് ഇന്ത്യന്‍ സ്ഥാനപതി പാര്‍ഥ സത്പതി പറഞ്ഞു. വിദ്യാര്‍ഥികളടക്കം ഇന്ത്യക്കാര്‍ പരിചിതമായ താമസസ്ഥലങ്ങളില്‍ത്തന്നെ തുടരണമെന്നാണ് നിര്‍ദേശം. റോഡ് മാര്‍ഗം യാത്ര തിരിച്ചവര്‍ കഴിയുമെങ്കില്‍ താമസസ്ഥലങ്ങളിലേക്ക് മടങ്ങാനും നിര്‍ദേശം നല്‍കി.