priyanka-up-bjp

ബിജെപി റാലി കഴിഞ്ഞ് മടങ്ങുന്ന പ്രവർത്തകരും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും നേരിൽ കാണുന്ന വിഡിയോ ഇപ്പോൾ സൈബർ ഇടങ്ങളിൽ പ്രചരിക്കുകയാണ്. ബിജെപിയുടെ കൊടിയും ഷാളുമൊക്കെ ധരിച്ച് നിൽക്കുന്ന പ്രവർത്തകരാണ് കാറിലിരിക്കുന്ന പ്രിയങ്കോട് സംസാരിക്കുന്നത്. ‘ലഡ്കി ഹൂം ലാഡ് ശക്തി ഹൂം’ എന്ന ക്യാംപെയിനിന്റെ ബ്രേസ്‌ലെറ്റുകൾ ബിജെപി പ്രവർത്തകർ ചോദിച്ച് വാങ്ങുന്നതും വിഡിയോയിൽ കാണാം. സന്തോഷത്തോടെ കാറിൽ നിന്നും അതെല്ലാം എടുത്ത് പ്രിയങ്ക നൽകുന്നതും വിഡിയോയിലുണ്ട്. 

 

അതേസമയം ജനങ്ങളുടെ പ്രശ്നങ്ങളുയർത്തിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറയുന്നു. ജനങ്ങൾക്കു കാര്യങ്ങൾ ബോധ്യപ്പെടുന്നുണ്ട്. മതത്തിന്റെ പേരിൽ വിഭജിക്കുന്നവർ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നും ചിൻഹട്ടിൽ റോഡ് ഷോയുടെ അവസാനം പ്രിയങ്ക പറഞ്ഞു.