കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ നാലംഗ കുടുംബം മരിച്ചനിലയില്‍. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ആഷിഫ്, ഭാര്യ അസീറ മക്കളായ അസറ ഫാത്തിമ, അനോനീസ എന്നിവരാണ് മരിച്ചത്. ഇവര്‍ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ‘നിശബ്ദ കൊലയാളി’ എന്നറിയപ്പെടുന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് നിഗമനം. രാസവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ മുറയില്‍ നിന്ന് കണ്ടെടുത്തു. വാതകം പുറത്തുപോകാതിരിക്കാൻ ജനൽ ടേപ്പ് വച്ച് അടച്ചിരുന്നു.