സിനിമ സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രദീപ് നാടക രംഗത്തും സജീവമായിരുന്നു. പത്താം വയസിൽ എൻ എൻ പിള്ളയുടെ ഈശ്വരൻ അറസ്റ്റിലെന്ന നാടകത്തിൽ ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിൽ വേഷമിട്ടു.  1999 ൽ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയാണ് ആദ്യ സിനിമ. 2009 ൽ ഗൗതം മേനോന്റെ “വിണ്ണൈത്താണ്ടി വരുവായ” എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ശ്രദ്ധേയനായത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. എൽഐസി ഉദ്യോഗസ്ഥനായ പ്രദീപ് കഴിഞ്ഞ വർഷമാണ് വിരമിച്ചത്. സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും. വിഡിയോ റിപ്പോർട്ട് കാണാം:-